Thursday 28 June 2012

നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവര്‍


നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവര്‍
സൂര്യനു   നേരെ  പുറം  തിരിഞ്ഞു   നിന്നു  
സൂര്യനാണെന്ന്   കരുതുന്നു  ജനം  
 നിഴലുകളാണെന്നു അറിയാതെ 
നിന്നുള്ളിലുള്ള  അറിവിന്‍ അറിവിനെ 
കണ്ടെത്തു നിഴലുകളുടെ പിന്നാലെ പായാതെ 
കാണ്ഡങ്ങള്‍ താണ്ടി ജീവിത  ഭാണ്ഡങ്ങള്‍ പേറി  
ജന്മ ജന്മങ്ങളായി ഈ അറിവിന്‍ പിന്നാലെ എത്രയോ 
ജയമില്ലാതെ പാഞ്ഞു മരിക്കുന്നു ,വീണ്ടും വീണ്ടും 
പ്രോജ്വലിക്കുന്നു പ്രപഞ്ചത്തിന്‍  വെളിച്ചം 
ദിവ്യ  പ്രേമമാണ്   അതിനു ആധാരമെന്നു അറിയുക 
നിഴലുകള്‍ക്ക് പിന്നാലെ അലയുന്നവരെ  

3 comments:

ajith said...

നിഴലുകള്‍ മായയാണ്

ഷാജി നായരമ്പലം said...

പ്രണയം, പ്രേമ,മരൂപ,മനന്യ-
മനേകം പ്രളയ, മഹാ വിസ്ഫോ-
ടനമതിലംഘിച്ചു,മനശ്വര വിശ്വ-
പ്രകൃതിയുണര്‍ത്തിയ മന്ത്രം പ്രണയം!

c.v.thankappan said...

അര്‍ത്ഥമുള്ള വരികള്‍
ആശംസകള്‍